About Me

Monday, August 12, 2013

എന്റെ ആത്മഹത്യാശ്രമം



നാല് കൊല്ലം മുമ്പ് നടന്ന സംഭവം ആണ്. അന്ന് ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുന്നു. ചേച്ചിയുമായി വഴക്കിട്ടതിനു അമ്മയുടെ തല്ലു കിട്ടി. ഞാൻ കുറെ നേരം കരഞ്ഞു. ആരും മൈൻഡ് ചെയ്യുന്നില്ലെന്നു കണ്ടപ്പോൾ ആത്മഹത്യ ചെയ്തു നോക്കാൻ തീരുമാനിച്ചു. വീട്ടിൽ എല്ലാവരും ടി.വി കാണുന്ന സമയത്ത് ഞാൻ മുകളിലെ മുറിയിൽ  പോയി ഒരു കഷണം കയർ എടുത്തു ഫാനിന്റെ സ്ഥാനത്തുള്ള കൊളുത്തിന് താഴെ ഒരു മേശ തള്ളിക്കൊണ്ടുവച്ചു അതിൽ കയറി നിന്ന് കയറു കൊളുത്തിലൂടെ ഇട്ട് ഒരു കുരുക്കുണ്ടാക്കി. ശരിക്ക് കെട്ടാൻ അറിയാത്തത്കൊണ്ട് കഴുത്തിലിട്ട ഉടൻ കുരുക്കഴിഞ്ഞു. അങ്ങനെ പലതവണ ശ്രമിച്ചു തോറ്റപ്പോൾ ഞാൻ പരിപാടി മതിയാക്കി . അങ്ങനെ എന്റെ ആത്മഹത്യാശ്രമം പൊളിഞ്ഞു പാളീസായി!    


8 comments:

  1. കെട്ടാനോക്കെ പഠിച്ചെങ്കില്‍ ഇനി ആ പരിപാടി നോക്കണ്ടാട്ടോ...

    ReplyDelete
  2. ഇനി മേലാൽ കയർ എടുക്കരുത്, പശുവിനെ കെട്ടാനും വെള്ളം കോരാനും അല്ലാതെ.

    ReplyDelete
  3. കുഞ്ഞൻ ബ്ലോഗ്ഗറെ - ആളെ പേടിപ്പിക്കല്ല് .. ആത്മഹത്യ>>നാട് വിടൽ /// നാട് വിടൽ >>> ആത്മഹത്യ/// ആത്മഹത്യ>>നാട് വിടൽ /// നാട് വിടൽ >>> ആത്മഹത്യ
    ഏതായാലും തുടങ്ങൂ - ആശംസകളും , ഭാവുകങ്ങളും.

    ReplyDelete
  4. ഈ നിലയ്ക്ക് പോയാല്‍ വലിയ നിലയില്‍ എത്തും :) തീര്‍ച്ച

    ReplyDelete
  5. ഇതിൽ കമന്റിട്ട എല്ലാ ചേട്ടന്മാര്ക്കും അപ്പാപ്പന്മാർക്കും നന്ദി . നന്നായി വരട്ടെ (ഞാൻ)

    ReplyDelete
  6. നിനക്ക് നല്ല തല്ല് കിട്ടണം... :)

    ഫോള്ളോ ചെയ്യാനുള്ള ഗാഡ്ജെറ്റ് എവിടെ മകനേ...

    ReplyDelete
  7. ഇനി അങ്ങനെ തോന്നുമ്പോള്‍ അമ്മയുടെ സഹായം തേടുക...

    നന്നായി കെട്ടി തരില്ലേ?....

    ;)

    ReplyDelete
  8. ഈ കഥ പൂര്‍ണമല്ല എന്ന് തോന്നുന്നു .
    ആത്മഹത്യക്കെതിരെ ഒരു കുഞ്ഞു സന്ദേശവും കൂടി അവസാനം കൊടുത്തിരുന്നുവെങ്കില്‍ കഥ കൂടുതല്‍ നന്നായേനെ. ഒന്ന് ശ്രമിച്ചു നോക്കൂ
    ഇനിയുമിനിയും എഴുതൂ
    ആശംസകള്‍ നേരുന്നു

    ReplyDelete